12-August-2024 -
By. sports desk
കോലഞ്ചേരി: ഓഗസ്റ്റ് 15 മുതല്‍ 25 തീയതി വരെ മാല്ഡോവായില് വച്ച് നടക്കുന്ന 45ാമത് ലോക പഞ്ചഗുസ്തിമത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നും എട്ടുപേര്‍ പങ്കെടുക്കും. ആല്‍ഫി വര്‍ഗീസ്, ആഷ്ണാ മോള് കെ എ, ജോവിറ്റാ ജിനേഷ്, ഫെസ്സി മോട്ടി ബിജു കെ എം (എറണാകുളം), മുഹമ്മദ് അല്‍ത്താഫ് (മലപ്പുറം), ടി.പി തോമസ് (വയനാട്), രഹാന് റോബര്‍ട്ട് (തൃശ്ശൂര്‍) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.ഇന്ത്യന്‍ ടീമിന്റെ വനിതാ വിഭാഗം വൈസ് ക്യാപ്റ്റനായി എറണാകുളം ജില്ലയില്‍ നിന്നുള്ള ഫെസ്സി മോട്ടിയെ തിരഞ്ഞെടുത്തു. പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങളും മികച്ച പരിശീലനത്തില്‍ ആണെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് അജു ജേക്കബ് ജനറല്‍ സെക്രട്ടറി ട്രഷറര്‍ ജോജി എളൂര്, ട്രഷറര്‍ റോഷിത് എന്നിവര്‍ അറിയിച്ചു